ആലത്തൂർ: വനിതാകർഷകർക്കായുള്ള പച്ചക്കറിതൈ കിറ്റ് വിതരണം ഇന്ന് ആലത്തൂർ കൃഷിഭവനിൽ നടക്കുമെന്ന് കൃഷിഓഫീസർ അറിയിച്ചു.
സ്റ്റേറ്റ് സീഡ് ഫാമിൽ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളായ വെണ്ട, മുളക്, വഴുതിന, കൊത്തവര, ജൈവ വളങ്ങളായ ട്രൈക്കൊ ഡെർമ, സമ്പുഷ്ടീകരിച്ച വളം, ചകിരി ചോറ്, പഞ്ചഗവ്യം, ജൈവ കീടാനാശിനികളായ ഹെർബൽ ഗുണപചല, ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് എന്നിവ ഉൾപ്പെടുന്ന കിറ്റ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.
ഗുണഭോക്തൃ വിഹിതമായ 155 രൂപ, ആധാർ കാർഡ് കോപ്പി, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ കൃഷിഭവനിൽ ലഭിക്കുന്ന അപേക്ഷക്കൊപ്പം നൽകണം.